പാദരക്ഷകളിൽ ഒാം എന്നെഴുതി; പാകിസ്​താനിൽ വൻ പ്രതിഷേധം

ലാഹോര്‍: ഓം എന്നെഴുതിയ പാദരക്ഷകള്‍ കടകളില്‍ വിറ്റതില്‍ പാകിസ്താനിൽ വ്യാപക പ്രതിഷേധം. പാകിസ്താനില്‍ സിന്ധ് പ്രവിശ്യയിലെ കടകളിലാണ് ഓം എന്നെഴുതിയ പാദരക്ഷകള്‍ വില്‍പ്പനയ്‌ക്കെത്തിയത്. സിന്ധ് പ്രവിശ്യയിലെ താന്‍ഡോ ആദം ഖാന്‍ നഗരത്തില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് എത്തിയ വ്യാപാരികളാണ് ചെരുപ്പുകള്‍ വില്‍പ്പനക്ക് െവച്ചത്. ഇവ കറാച്ചിയില്‍ നിര്‍മിച്ചതാണെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരം നീക്കങ്ങള്‍ ഹൈന്ദവവികാരത്തെ വ്രണപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂവെന്നും സംഭവം നടന്നത് ദൗര്‍ഭാഗ്യകരമാണെന്നും പാകിസ്താന്‍ ഹിന്ദു കൗൺസിലിെൻറ മുഖ്യരക്ഷാധികാരി രമേഷ് കുമാര്‍ അറിയിച്ചു. ഒാം എന്നത് ഏകദൈവത്തിെൻറ പ്രതീകമാണ്.

ആളുകൾക്കിടയിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നും ഇതിനായി ആവശ്യമായ നടപടികൾ എടുക്കാൻ ആവശ്യപ്പെടുമെന്നും ഹിന്ദുസേവയുടെ വാർത്താ കുറിപ്പിൽ പറയുന്നു. ഒാം എന്നെഴുതിയ ചെരുപ്പിെൻറ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഹൈന്ദവരെ അസ്വസ്ഥമാക്കിയെന്നും രമേശ് കുമാർ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.