ചൈന വിട്ടയച്ച ഹോങ്കോങ് പുസ്തകവ്യാപാരി നിരവധി തവണ ആത്മഹത്യക്കു ശ്രമിച്ചെന്ന്

ബെയ്ജിങ്: ഒരുവര്‍ഷം മുമ്പ് കാണാതായ ഹോങ്കോങ്  പുസ്തകവ്യാപാരി നിരവധി തവണ ചൈനീസ് തടവറയില്‍വെച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി റിപോര്‍ട്ട്. ചൈനീസ് നേതൃത്വത്തെ വിമര്‍ശിച്ച് പുസ്തകം പുറത്തിറക്കിയതുമുതലാണ് 61കാരനായ ലാം വിങ് കീയെ കാണാതായത്. ഇദ്ദേഹത്തെ ചൈന തടവിലാക്കുകയായിരുന്നു. ഏകാന്തതടവിലായിരുന്നു മാസങ്ങളോളം പാര്‍പ്പിച്ചിരുന്നത്. ചൊവ്വാഴ്ച ഇദ്ദേഹത്തെ മോചിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ചൈനീസ് നഗരമായ ഷെന്‍ഷന്‍ സന്ദര്‍ശിക്കവെയാണ് തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് കണ്ണുകെട്ടി കിഴക്കന്‍ ചൈനയിലെ നിങ്ബോയില്‍ പാര്‍പ്പിക്കുകയായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.