ഇസ്രാ​േയൽ ജലയുദ്ധത്തിന്​ തയ്യാറെടുക്കുകയാ​െണന്ന്​; ഫലസ്തീന്‍ പ്രധാനമന്ത്രി

തെൽഅവീവ്: വെസ്റ്റ് ബാങ്കിലേക്കുള്ള കുടിവെള്ളം നിഷേധിച്ച ഇസ്രായേൽ നടപടിയില്‍ പ്രതിഷേധംശക്തമാകുന്നു. ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേൽ ജലയുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദില്ലാഹ് പറഞ്ഞു. അന്തസ്സുറ്റ ജീവിതത്തില്‍ നിന്ന് ഫലസ്തീനികളെ തടയലാണ് ഇസ്രാേയലിെൻറ ആവശ്യമെന്ന് ഹംദില്ലാഹ് കുറ്റപ്പെടുത്തി. ഇതിനായി ഞങ്ങളുടെ ജല സ്രോതസ്സുകള്‍ നിയന്ത്രിക്കുകയാണ്. അതേസമയം അനധികൃത ഇസ്രായേൽ താമസക്കാര്‍ക്ക് ഒരു മുടക്കവുമില്ലാതെ വെള്ളം ലഭിക്കുകയാണ്. തങ്ങളുടെ സ്വന്തം സ്ഥലത്തുനിന്ന് ഫലസ്തീനികള്‍ വലിയ വില കൊടുത്ത് വെള്ളംവാങ്ങാന്‍ നിര്‍ബന്ധിതരാവുകയാെണന്നും ഹംദില്ലാഹ് പ്രസ്താവനയില്‍ പറഞ്ഞു.

മെക്ക്റോട്ട് എന്ന ഏജന്‍സിയാണ് ഫലസ്തീനിയന്‍ നഗരങ്ങളില്‍ വെള്ളം വിതരണം ചെയ്യുന്നത്. റമദാന്‍ മാസത്തില്‍ പോലും ശുദ്ധവെള്ളം ലഭിക്കാതെ വലയുകയാണ് ഇവിടെയുള്ള ഫലസ്തീനികള്‍. ജെനിന്‍ മുനിസിപ്പാലിറ്റി, സാല്‍ഫിത്ത്, നബ്‌ലുസ് നഗരങ്ങളും സമീപ ഗ്രാമങ്ങളിലും ഇതേ ഏജന്‍സിയാണ് വെള്ളം വിതരണം ചെയ്യുന്നത്.

പലരും വെള്ളത്തിനായി ആശ്രയിക്കുന്നത് കുടിവെള്ളം വിതരണം ചെയ്യുന്ന ട്രക്കുകളെയാണ്. ദിവസം രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കൊണ്ട് കഴിയേണ്ട അവസ്ഥയാണുള്ളത്. കടുത്ത ചൂടാണ്പലയിടത്തും. ചിലയിടത്ത് വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജെനിന്‍ മേഖലയില്‍ 40,000 ആളുകളാണ് കഴിയുന്നത്. ഇവിടെ നേരത്തെ ലഭിച്ചിരുന്ന കുടിവെള്ളത്തിെൻറ നേര്‍പകുതിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ പൗരൻമാർക്ക് ആവശ്യമായ വെള്ളം ഇപ്പോഴുംലഭ്യമാക്കുന്നുണ്ട്.

ഫലസ്തീനികള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി വെള്ളംഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. വെസ്റ്റ്ബാങ്കിലും ഗസ്സ മുനമ്പിലും 1967 മുതല്‍ ഇസ്രയേല്‍വെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി വരുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.