ഖദ്ദാഫിയുടെ 12 അനുയായികള്‍ കൊല്ലപ്പെട്ട നിലയില്‍ ഐക്യസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ട്രിപളി: മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫിയുടെ അനുയായികളായ 12 പേരെ ട്രിപളിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. ഇവര്‍ ജയില്‍മോചിതരായി ദിവസങ്ങള്‍ക്കകമാണ് സംഭവം.
അല്‍ റുവൈമി ജയിലിലായിരുന്നു 12 പേരെയും പാര്‍പ്പിച്ചിരുന്നത്. യു.എന്‍ പിന്തുണയുള്ള ലിബിയന്‍ ഐക്യസര്‍ക്കാര്‍ കൊലപാതകത്തെ അപലപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
രാജ്യത്തെ സാഹചര്യം അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ കൊലപാതകത്തില്‍ ആശ്ചര്യമൊന്നും തോന്നുന്നില്ളെന്ന് മുന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവ് ഒമര്‍ ടര്‍ബി പറഞ്ഞു.
‘ലിബിയ തെറ്റായ ഭരണക്രമത്തിന്‍െറ കീഴിലാണിപ്പോള്‍. ഇവിടെ ശക്തമായ സുരക്ഷാസംവിധാനമോ നിയമവ്യവസ്ഥയോ ഇല്ല. നിരപരാധിയെന്ന് കണ്ട് കോടതി വിട്ടയച്ചവര്‍  കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഖേദകരമാണ്. അവര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുണ്ടായിരുന്നില്ല. ഖദ്ദാഫിയുടെ അനുയായികള്‍ക്ക് രാജ്യത്ത് നടന്ന അതിക്രമങ്ങളില്‍ പങ്കുണ്ടെങ്കിലും ഈ 12 പേരുടെ ജീവനെടുത്തത് നീതീകരിക്കാനാവില്ല -ടര്‍ബി ചൂണ്ടിക്കാട്ടി.
ഖദ്ദാഫിയുടെ ജന്മനഗരമായ സിര്‍ത് ലിബിയന്‍ സൈന്യം ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് കൂട്ടക്കൊല നടന്നത്.
 കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.