മാലെ: മാലദ്വീപ് പ്രസിഡന്‍റ് അബ്ദുല്ല യമീനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ വൈസ് പ്രസിഡന്‍റ് അഹ്മദ് അദീബിന് 15 വര്‍ഷം തടവ്. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിഡന്‍റിന്‍െറ സ്പീഡ് ബോട്ട് യാത്രക്കിടെയുണ്ടായ ബോംബ് സ്ഫോടനമാണ് കേസിനാസ്പദമായ സംഭവം. അഹ്മദ് അദീബിന്‍െറ രണ്ട് അംഗരക്ഷകരെയും 10 വര്‍ഷം വീതം തടവിന് ശിക്ഷിച്ചിട്ടുണ്ട്. അടച്ചിട്ട കോടതിയിലായിരുന്നു വിചാരണയെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. 34കാരനായ അദീബ് പ്രസിഡന്‍റ് അബ്ദുല്ല യമീന്‍െറ അടുത്ത അനുയായിയാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, പ്രസിഡന്‍റിനെ അധികാരത്തില്‍നിന്ന് നീക്കാന്‍ ഗൂഢനീക്കം നടത്തിയെന്നാരോപിച്ച് നാടകീയമായി ഇംപീച്ച് ചെയ്യുകയായിരുന്നു.
അബ്ദുല്ല യമീന്‍െറ പ്രധാന എതിരാളികളില്‍ ഏതാണ്ട് എല്ലാവരുംതന്നെ ഇതിനകം ജയിലിലടക്കപ്പെട്ടിട്ടുണ്ട്. മറ്റു ചിലര്‍ രാജ്യം വിടുകയും ചെയ്തു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാലദ്വീപ് അടുത്തകാലത്തായി കടുത്ത രാഷ്ട്രീയ കൊടുങ്കാറ്റിലാണ്. രാജ്യത്തെ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നശീദ് ഇപ്പോള്‍ ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.