‘ജോര്‍ മേള’ക്ക് ഇന്ത്യന്‍ സിഖ് തീര്‍ഥാടകരത്തെി

ലാഹോര്‍: അഞ്ചാമത്തെ  സിഖ് ഗുരു അര്‍ജന്‍ ദേവിന്‍െറ രക്തസാക്ഷിത്വത്തെ  അനുസ്മരിക്കുന്ന ചടങ്ങായ ‘ജോര്‍ മേള’ ക്ക് ഇന്ത്യയില്‍നിന്നുള്ള 156 സിഖ് തിര്‍ഥാടകര്‍  പാക് നഗരമായ ലാഹോറിലത്തെി. ഇന്ത്യയില്‍നിന്നുള്ള പ്രത്യേക ട്രെയിനിലായിരുന്നു അവരുടെ പാകിസ്താന്‍ യാത്ര. ഇവാക്യൂ ട്രസ്റ്റ് പ്രോപര്‍ട്ടി ബോര്‍ഡ് ഉദ്യോഗസ്ഥരും  പാകിസ്താന്‍ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ഭാരവാഹികളും ഇവരെ വരവേറ്റു.  തുടര്‍ന്ന് തീര്‍ഥാടകര്‍  അതേ ട്രെയിനില്‍ നങ്കനസാഹിബിലേക്ക് പോയി. മുപ്പതോളം റെയില്‍വേ പൊലീസ് കമാന്‍ഡോകളെയും ഉദ്യോഗസ്ഥരെയും  തീര്‍ഥാടകരുടെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.  സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ജൂണ്‍ 16നാണ് സിഖ് ഗുരുവിന്‍െറ രക്തസാക്ഷിത്വം ആചരിക്കുന്നത്. 10 ദിവസത്തെ സന്ദര്‍ശനത്തിനത്തെിയ സിഖ് തീര്‍ഥാടകര്‍ പാകിസ്താനിലെ  വിവിധ ഗുരുദ്വാരകള്‍ സന്ദര്‍ശിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.