ധാക്ക: ബംഗ്ലാദേശിലെ ജെനിദാഹ് ജില്ലയിൽ ഹിന്ദു പുരോഹിതനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അനന്ദ ഗോപാൽ ഗാംഗുലി എന്നയാളാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന നിരന്തര ആക്രമണങ്ങളിൽ ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്ത സംഭവമാണിത്. പ്രഭാത പ്രാർഥനാ വേളയിൽ പുരോഹിതനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മറ്റൊരാളുടെ വീട്ടിൽ പ്രാർഥനക്കായെന്നറിയിച്ച് ഇയാൾ വീട്ടിൽ നിന്ന് പുറപ്പെെട്ടന്നാണ് പൊലീസ് ഉദ്യോസ്ഥർ പറയുന്നത്. കൊലയാളികൾ ആരെന്ന് അറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഒറ്റപ്പെട്ട മേഖലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അതേസമയം ആക്രമണത്തിെൻറ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അടുത്തിടെയായി ബ്ലോഗർമാരും മനുഷ്യാവകാശ പ്രവർത്തകരുമുൾപ്പെടെ നിരവധി പേർ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.