പാകിസ്താന്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചു

ഇസ്ലാമാബാദ്: അടുത്ത സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ പ്രതിരോധ രംഗത്തെ ബജറ്റ് വിഹിതം പാകിസ്താന്‍ 11 ശതമാനം ഉയര്‍ത്തി. 860 ബില്യണ്‍ രൂപയാണ് പാകിസ്താന്‍ അടുത്ത സാമ്പത്തികവര്‍ഷം ചെലവഴിക്കുക. ജി.ഡി.പിയുടെ 2.6 ശതമാനമാണ് ഈ തുക. കഴിഞ്ഞ വര്‍ഷം 776 ബില്യണ്‍ രൂപയായിരുന്നു ചെലവ്.

സുരക്ഷാ വെല്ലുവിളികള്‍ മുന്‍നിര്‍ത്തി സൈന്യത്തിന്‍െറ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് വിഹിതം വകയിരുത്തിയതെന്ന് ധനകാര്യ മന്ത്രി ഇസ്ഹാഖ് ധര്‍ പറഞ്ഞു. സൈനികരുടെ പെന്‍ഷനായി ചെലവഴിക്കുന്ന 127 ബില്യണ്‍ രൂപ കൂടാതെയുള്ള വിഹിതമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. എണ്ണവില തകര്‍ച്ചയും സാമ്പത്തികപ്രതിസന്ധിയുംമൂലം അന്താരാഷ്ട്രതലത്തില്‍ ഈ വര്‍ഷം പ്രതിരോധ ചെലവുകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഏഷ്യയില്‍ ഇത് വര്‍ധിക്കുകയാണ്. ഇന്ത്യ ഈ വര്‍ഷം 3.5 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമ്പോള്‍ ചൈന 215 ബില്യണ്‍ ഡോളറാണ് ചെലവഴിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.