Posted On
date_range Updated On
date_range ഫലസ്തീന്‍ സമാധാനത്തിന് യു.എന്‍ ഇടപെടണം –മഹ്മൂദ് അബ്ബാസ്
ജറൂസലം: സമാധാനത്തിനോട് ആഭിമുഖ്യമുണ്ടെങ്കിലും ഇസ്രായേല്‍ അംഗീകരിക്കാത്ത കരാറുകളോട് താല്‍പര്യമില്ളെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്. ഇസ്രായേലില്‍നിന്ന് ഫലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേല്‍ അധിനിവേശം ഞങ്ങളെ ദുരിതത്തിലാഴ്ത്തി. ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാസമിതി പ്രമേയം കൊണ്ടുവരണം. അങ്ങനെ വന്നാല്‍ അധിനിവേശം അവസാനിക്കുകയും ഫലസ്തീന്‍ ജനത സ്വതന്ത്രരാവുകയും ചെയ്യും. ഫലസ്തീനില്‍ സുരക്ഷിതത്വവും സ്ഥിരതയും കൈവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.