ഹിന്ദുവിവാഹ നിയമം പാസാക്കാത്തത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഡോണ്‍

ഇസ് ലാമാബാദ്: പാക് സുപ്രീംകോടതിയില്‍ ഹിന്ദുവിവാഹ നിയമം പാസാക്കുന്നതില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ പരാജയപ്പെട്ടത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഡോണ്‍ ദിനപത്രം. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രത്യേകിച്ച് ഹിന്ദുസ്ത്രീകളുടെ അവകാശസംരക്ഷണത്തിന് പാക്സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെയും ഡോണ്‍ ചോദ്യംചെയ്യുന്നു.
അവരുടെ അവകാശങ്ങളെക്കുറിച്ച് പൊതുജനമധ്യത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ വാചാലരാവാറുണ്ട്. എന്നാല്‍, ക്രിയാത്മ നടപടിയെടുക്കുന്നതില്‍ പരാജയമാണെന്ന് ഡോണ്‍ കുറ്റപ്പെടുത്തുന്നു.
2014ലാണ് പ്രതിപക്ഷമായ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടിയിലെ രമേഷ് ലാലും ഭരണകക്ഷിയിലെ ദര്‍ശനും സംയുക്തമായി നിയമം പാസാക്കുന്നതിനുള്ള ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്.
2015 മാര്‍ച്ചില്‍ സമാനമായ മറ്റൊരു ബില്‍ നിയമമന്ത്രി പര്‍വേശ് റാഷിദ് അവതരിപ്പിച്ചു. സര്‍ക്കാര്‍ സംബന്ധമായ വിഷയങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാനും പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും മറ്റും വിവാഹം ചെയ്ത ആളുമായുള്ള ബന്ധം വെളിപ്പെടുത്തേണ്ടത് സ്ത്രീകള്‍ക്ക് പ്രശ്നമുണ്ടാക്കുന്നു.
നിയമം നടപ്പാക്കുന്നതിനായി ബലൂജിസ്താന്‍, ഖൈബര്‍ പ്രവിശ്യകള്‍ ആവശ്യമായ  പ്രമേയം പാസാക്കിയിരുന്നുവെങ്കിലും സിന്ധ്, പഞ്ചാബ് സഭകള്‍ അതില്‍നിന്ന് പിന്നാക്കം പോയെന്നും പത്രം കുറ്റപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.