ചൈനയും ഇറാനും 17 കരാറുകളില്‍ ഒപ്പുവെച്ചു

തെഹ്റാന്‍: ഇറാനും ചൈനയും 17 വ്യാപാര കരാറുകള്‍ ഒപ്പുവെച്ചു. ഊര്‍ജം, വ്യവസായം, ഗതാഗതം, റെയില്‍വേ, തുറമുഖം, പുതിയ സാങ്കേതികവിദ്യ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലായി 17 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുമായും ഷി ജിന്‍പിങ് കൂടിക്കാഴ്ച നടത്തി.അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം 600 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാനും ധാരണയായി.
ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍െറ സന്ദര്‍ശനത്തെ തുടര്‍ന്നാണ് കരാറുകളില്‍ ഒപ്പുവെച്ചത്. 14 വര്‍ഷത്തിനിടെ ആദ്യമായാണ് ചൈനീസ് ഭരണാധികാരി ഇറാനിലത്തെുന്നത്. ഉപരോധ കാലഘട്ടത്തിലും ഇറാനൊപ്പം നിലകൊണ്ട ചൈനക്ക് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഈ നന്ദി അറിയിച്ചു.  പാശ്ചാത്യര്‍ ഒരിക്കലും ഇറാനെ വിശ്വാസത്തിലെടുത്തിട്ടില്ളെന്നും ഇറാന്‍ ചൈനയെപ്പോലുള്ള രാജ്യങ്ങളുമായി ബന്ധം വികസിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ഷി ജിന്‍പിങ് ഇറാനിലത്തെിയത്. ഇറാന്‍ ഉപരോധത്തിനുശേഷം വ്യാപാരത്തിന്‍െറ അനന്തസാധ്യത തുറക്കാന്‍ കഴിയുമെന്ന് ഷി ജിന്‍പിങ് പ്രത്യാശ പ്രകടിപ്പിച്ചു. 2012ല്‍ ഇറാനെതിരെ ഉപരോധം ശക്തമാക്കിയതിനുശേഷം ചൈനയായിരുന്നു ഇറാന്‍െറ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2014ല്‍ 52 ബില്യണ്‍ ഡോളര്‍ വ്യാപാരം ഇരു രാഷ്ട്രങ്ങള്‍ക്കിടയില്‍ നടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.