സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയിലെ പൊലീസ് കെട്ടിടം ലക്ഷ്യമാക്കി സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ഹൂതി വിമതരെ ലക്ഷ്യമാക്കിയാണ് ആക്രമണമെന്നും 30ലധികം പേര്‍ ഇപ്പോഴും മധ്യ സന്‍ആയിലെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും സുരക്ഷാസേന പറഞ്ഞു. സമീപത്ത് നിര്‍ത്തിയിട്ട പൊലീസ് വാഹനങ്ങള്‍ തകര്‍ന്നതായും സമീപത്തെ വീടുകള്‍ക്ക് കേടുപറ്റിയതായും അവര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും സൈനികരും ഹൂതി വിമതരുമുണ്ട്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ കണ്ടത്തെുന്നതിനും മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിനും വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ പ്രദേശം അടച്ചുപൂട്ടി. ഹൂതി റെബലുകള്‍ നിയമനിര്‍മാണ സഭയായും ഇടക്കാലത്ത് ഒൗദ്യോഗിക സൈന്യവും ഉപയോഗിച്ച കെട്ടിടമായിരുന്നു ഇത്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് വ്യോമാക്രമണം നടന്നത്. ഹൂതികള്‍ക്കും സഖ്യകക്ഷികള്‍ക്കുമെതിരെ കഴിഞ്ഞ മാര്‍ച്ച് മുതലാണ് സൗദി സഖ്യസേന വ്യോമാക്രമണം തുടങ്ങിയത്. ഇതിനുശേഷം ഇതുവരെ 5800ഓളം പേര്‍ യമനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.