ഇസ്ലാമാബാദ്: പാകിസ്താനില്‍ ജമാഅത്തുദ്ദഅ്വയുടെയും ലശ്കറെ ത്വയ്യിബയുടെയും പോഷകസംഘടനയായ ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷനെ നിരോധിക്കാന്‍ നീക്കം. ഫൗണ്ടേഷന്‍ നിരോധിക്കുന്നതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി മന്ത്രിമാരുമായും ദേശീയ ഭീകരവിരുദ്ധ സ്ക്വാഡുമായും ചര്‍ച്ച നടത്തിയതായും ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി നേഷന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഫലാഹി ഇന്‍സാനിയത്തിനെ നിരോധിക്കാന്‍ രാജ്യത്തിനകത്തും പുറത്തുമായി ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ഭീകരാക്രമണത്തെ തുടര്‍ന്ന് 2002 ജനുവരി 14ന് ലശ്കറെ ത്വയ്യിബയെ രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാല്‍ ജമാഅത്തുദ്ദഅ്വ, ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്നീ പേരുകളില്‍ സംഘടന സജീവമായി പ്രവര്‍ത്തിച്ചുവരുകയാണ്. 2008 ഡിസംബര്‍ 10 മുതല്‍ ഈ സംഘടനകളെ സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണ്.
2012 മാര്‍ച്ചില്‍ ഭീകരസംഘടനകളെ നിരോധിക്കാനായി യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു. 2014 ഡിസംബറിലെ പെഷാവര്‍ സൈനിക സ്കൂള്‍ ഭീകരാക്രമണത്തിനുശേഷം നിരോധിത സംഘടനകള്‍ മറ്റു പേരുകളില്‍ പ്രവര്‍ത്തനം തുടരുന്നത് കര്‍ശനമായി തടയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
വാഷിങ്ടണില്‍ കൂടിക്കാഴ്ചക്കത്തെിയ പ്രധാനമന്ത്രി നവാസ് ശരീഫിനോട് സംഘടനകള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2015 നവംബറില്‍ തീവ്രവാദ സംഘടനകള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ പ്രചാരണത്തിനുള്‍പ്പെടെ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ജമാഅത്തുദ്ദഅ്വയടക്കമുള്ള സംഘടനകളെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് ടെലിവിഷന്‍ ചാനലുകളെയും എഫ്.എം റേഡിയോകളെയും കര്‍ശനമായി വിലക്കിയിരുന്നു.
ഇതിനെതിരെ ജമാഅത്തുദ്ദഅ്വ ലാഹോര്‍ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജിയില്‍ തീരുമാനമായില്ല. അതേസമയം, തീവ്രവാദ ബന്ധമുണ്ടെന്നാരോപിക്കുന്ന ഫലാഹി ഇന്‍സാനിയത് രാജ്യത്ത് ചാരിറ്റി പ്രവര്‍ത്തനം നടത്തിവരുകയാണെന്ന് വക്താവ് ആസിഫ് റാണ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.