രാജ് കപൂറിന്‍െറ ജന്മഗൃഹം പൊളിച്ചുതുടങ്ങി

ഇസ്ലാമാബാദ്: ബോളിവുഡ് നടന്‍ രാജ് കപൂറിന്‍െറ ജന്മഗൃഹമായ ഖൈബര്‍ പ്രവിശ്യയിലെ 98 വര്‍ഷം പഴക്കമുള്ള കപൂര്‍ ഹവേലി പൊളിച്ചുതുടങ്ങി. വീട് പൈതൃകസ്വത്തായി സംരക്ഷിക്കാനുള്ള പ്രാദേശിക ഭരണകൂടത്തിന്‍െറ അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് കെട്ടിടം പൊളിക്കല്‍ തുടങ്ങിത്. 1924 ഡിസംബര്‍ 14ന് ആറു നിലകളുള്ള വലിയ വീട്ടിലാണ് രാജ് കപൂര്‍  ജനിച്ചത്.

ഇന്ത്യാ-പാക് വിഭജനത്തില്‍ വീട് മറ്റൊരാള്‍ക്ക് കൈമാറി കപൂര്‍ കുടുംബം മുംബൈയിലേക്ക് കുടിയേറിയെങ്കിലും കുടുംബാംഗങ്ങള്‍ ഇടക്കിടെ തറവാട്ടുവീട് സന്ദര്‍ശിക്കാറുണ്ടായിരുന്നു. രാജ് കപൂറിന്‍െറ മകന്‍ ഋഷി കപൂര്‍ 1990ല്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. കപൂര്‍ ഹവേലിക്ക് അടുത്തുതന്നെയാണ് ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന്‍െറ വീടും. ഈ വീട് ദേശീയ പൈതൃകമായി 2013ല്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രഖ്യാപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.