ഇറാഖിൽ സ്ഫോടന പരമ്പര: 46 മരണം

ബഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ തോക്കുധാരി മാളിനകത്തു കയറി  പത്തൊമ്പത് പേരെ വെടിവെച്ചു കൊന്നു. ശിയാ ഭൂരിപക്ഷ പ്രദേശമായ കിഴക്കന്‍ ബഗ്ദാദിലെ അല്‍ജവ്ഹറ മാളിലാണ് ആക്രമണം നടന്നത്. കെട്ടിടത്തിന്റെ കവാടത്തില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തിയതിനു ശേഷമാണ് അക്രമി അകത്തുകയറി വെടിവെപ്പ് നടത്തിയത്.  75 ആളുകളെ ഭീകരര്‍ ബന്ദികളാക്കിയിരുന്നു. മുഴുവൻ ഭീകരരെയും വധിച്ചതായി പൊലീസ് അറിയിച്ചു.കൊല്ലപ്പെട്ടവരില്‍ മൂന്നു പൊലിസുകാരുമുണ്ട്. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആയുധധാരികളായ സംഘം മാളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ഇവര്‍ മാളിന് സമീപം കാര്‍സ്‌ഫോടനവും നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഇതിനു പിന്നാലെ കിഴക്കന്‍ പട്ടണമായ മുഖ്ദാദിയയില്‍ കഫേയില്‍ നടന്ന ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 20 പേരും കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരുക്കേറ്റു. തെക്കുകിഴക്കന്‍ ബഗ്ദാദില്‍ നിശാക്ലബില്‍ നടന്ന  ബോംബ് സ്‌ഫോടനത്തില്‍ എഴു പേരും കൊല്ലപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.