ജപ്പാനില്‍ ജനസംഖ്യയില്‍ പത്തുലക്ഷം കുറഞ്ഞു

ടോക്യോ: ജപ്പാനിലെ ജനസംഖ്യ അഞ്ചു വര്‍ഷത്തിനിടെ പത്തുലക്ഷത്തോളം കുറഞ്ഞു. നിലവിലെ ജനസംഖ്യ 12.7 കോടിയാണ്. 2015ലെ സെന്‍സസ് റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുള്ളത്. 2010ല്‍ രാജ്യത്തെ ജനസംഖ്യ 12.8കോടിയായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട്   947,000  ആളുകളാണ് (0.7 ശതമാനം) ജനസംഖ്യയില്‍  കുറഞ്ഞത്.

1920 മുതല്‍ ഓരോ അഞ്ചു വര്‍ഷത്തിനിടയിലും നടത്തുന്ന ജനസംഖ്യാ കണക്കെടുപ്പിലെ ഇത്ര കുറവുവരുന്നത് ആദ്യമായാണ്. ജനനനിരക്ക് കുറയുന്നത് തടയാനായി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ജനസംഖ്യാനിരക്ക് പത്തുകോടിയില്‍ നിന്ന് താഴോട്ടു പോവാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനാണ് പ്രധാനമന്ത്രി ഷിന്‍സോ ആബെ മുന്‍ഗണന നല്‍കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.