ജനിതക രോഗത്തിന് സൗദി ഡോക്ടറുടെ പേര്

ജിദ്ദ: പുതിയ ജനിതകരോഗത്തിന് യു.എസിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല സൗദി ഡോക്ടറുടെ പേരിട്ടു. ഡോ. വഫ ബിന്‍ത് മുഹമ്മദ് അല്‍ ഇയൈദ് ജനിതകരോഗം കണ്ടത്തൊനുള്ള ഗവേഷണത്തില്‍ സംഭാവന നല്‍കിയത് കണക്കിലെടുത്താണിത്. ഗര്‍ഭകാലത്ത് പ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും ഭാരക്കുറവോടെ കുഞ്ഞുങ്ങള്‍ പിറക്കുന്ന സംഭവങ്ങളുണ്ടായി.

ഈ കുഞ്ഞുങ്ങളുടെ കഴുത്തിനുചുറ്റിനുമുള്ള ഭാഗങ്ങളില്‍ തൊലിക്ക് മാര്‍ദവം കൂടുതലായിരുന്നു. പരിശോധനവഴി കുട്ടികളുടെ ഹൃദയത്തിന് തകരാറുകളുണ്ടെന്ന് കണ്ടത്തെി. ചിലര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. അതുകൂടാതെ പ്ളീഹക്കും കരളിനും നീളം കൂടുതലുണ്ടായിരുന്നു. അതിനാല്‍ കരള്‍വീക്കവും രക്തത്തിലെ പ്ളേറ്റുകള്‍ക്ക് കുറവും നേരിട്ടു.

ജീനുകളുടെ തകരാറാണ് രോഗത്തിന് കാരണമെന്ന് നിരവധി ഗവേഷണത്തിലൂടെ മനസ്സിലാക്കുകയായിരുന്നു. 2012 നോര്‍ത് കരോലൈനയിലെ സമ്മേളനത്തിനിടെയാണ് രോഗത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.