തായ്പേയ്: രാജ്യത്തെ നടുക്കിയ ഭൂചലനത്തില്‍ കൂടുതല്‍പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍നിന്ന് 24 മണിക്കൂറിനുശേഷം 20കാരനായ യുവാവിനെയും ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും രക്ഷപ്പെടുത്തി. യുവാവിനെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി. 500 പേര്‍ക്ക് പരിക്കുണ്ട്.
കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന 171 പേരെ രക്ഷപ്പെടുത്തി. അവരില്‍ 90 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തായ്നാനിന് 43 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയളോജിക്കല്‍ സര്‍വേ അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 26 പേരുടെ ജീവന്‍ പൊലിഞ്ഞു. ഭൂചലനത്തില്‍ നിലംപതിച്ച വെയ് ഗുവാന്‍ ഗോള്‍ഡന്‍ ഡ്രാഗന്‍ കെട്ടിടത്തില്‍മാത്രം 130 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
124ലേറെ കെട്ടിടങ്ങള്‍ തകര്‍ന്നതായി തായ്നാന്‍ മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തിന്‍െറ മറ്റൊരു ഭാഗത്തുനിന്ന് 100 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. 17 നില കെട്ടിടം തകര്‍ന്നത് നിര്‍മാണത്തകരാറുമൂലമാണെന്നും നടപടി സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി. പൊലീസും അഗ്നിശമനസേനയും സൈന്യവുമുള്‍പ്പെടെ ആയിരക്കണക്കിനുപേരാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.