നയ്പിഡാവ്: മ്യാന്മറില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമായി പാര്‍ലമെന്‍റ് സമ്മേളനം ആരംഭിച്ചതിനു പിന്നാലെ എന്‍.എല്‍.ഡി സാമാജികര്‍ക്ക് തലസ്ഥാന നഗരം വിട്ടുപോകുന്നതിന് വിലക്ക്. പ്രസിഡന്‍റ് പദവിയില്‍ പാര്‍ട്ടി മേധാവി ഓങ്സാന്‍ സൂചിയുടെ വിലക്ക് മറികടക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് അടുത്ത ആഴ്ച അവസാനം വരെ അംഗങ്ങളെ നയ്പിഡാവില്‍ നിലനിര്‍ത്തുന്നതെന്നാണ് സൂചന. പാര്‍ട്ടിയുടെ 15 അംഗ സെന്‍ട്രല്‍ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. അടുത്തയാഴ്ച പാര്‍ലമെന്‍റില്‍ സൂചിക്കുമേലുള്ള വിലക്ക് എടുത്തുകളയുന്ന അടിയന്തര ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാകാം ശാസനയെന്ന് എന്‍.എല്‍.ഡി പ്രതിനിധികളിലൊരാള്‍ പറഞ്ഞു. ഭരണഘടനാ ചട്ടങ്ങള്‍ മറികടക്കാനുള്ള ഏതു നീക്കവും ചെറുത്തുതോല്‍പിക്കുമെന്ന് സൈനിക സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.