ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് വേട്ടക്കിടെ 1900 പേര്‍ കൊല്ലപ്പെട്ടു

മനില: ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ 1900 പേര്‍ മരിച്ചതായി പൊലീസ് മേധാവി റൊണാള്‍ഡ് ദേല റോസ അറിയിച്ചു. കഴിഞ്ഞ ജൂലൈ ഒന്നിനു തുടങ്ങിയ ഓപറേഷനില്‍ 750 മയക്കുമരുന്ന് കടത്തുകാരും ഉപഭോക്താക്കളും കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 1100 പേര്‍ മരിച്ച സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. അതേസമയം, ഇവരെ പൊലീസ് വെടിവെച്ചുകൊന്നതാണോ എന്ന കാര്യം ദേല റോസ വ്യക്തമാക്കിയില്ല. പൊലീസ് കശാപ്പുകാരല്ളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.