യമനിലെ സൈനിക കേന്ദ്രങ്ങളില്‍ റഷ്യയെ പ്രവേശിപ്പിക്കുമെന്ന് മുന്‍ പ്രസിഡന്‍റ്

സന്‍ആ: യമനില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള സൈനിക കേന്ദ്രങ്ങളില്‍ റഷ്യക്ക് പ്രവേശം നല്‍കുമെന്ന് മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹ്. റഷ്യ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘തീവ്രവാദത്തെ’ നേരിടുന്നതിനാണ് റഷ്യന്‍ സൈന്യത്തിന് പ്രവേശം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂനിയന്‍െറ കാലം മുതല്‍ തന്നെ യമനുമായി ബന്ധമുണ്ട്. ഇത് വീണ്ടും പുന$സ്ഥാപിക്കാന്‍ ഞങ്ങള്‍ തയാറാണ്. തീവ്രവാദത്തിനെതിരെ റഷ്യന്‍ ഫെഡറേഷന് എല്ലാ സൈനിക കേന്ദ്രങ്ങളും തുറന്നുകൊടുക്കാനും തയാറാണ് -അദ്ദേഹം പറഞ്ഞു.

ഇതോടെ യമനിലെ ആഭ്യന്തര യുദ്ധത്തില്‍ റഷ്യകൂടി ഇടപെടാനുള്ള സാധ്യത തെളിഞ്ഞു. സൗദി പിന്തുണയുള്ള പ്രസിഡന്‍റ് മന്‍സൂര്‍ ഹാദിയുടെ സൈന്യവും ഹൂതി വിമതരും അലി അബ്ദുല്ല സാലിഹിനെ പിന്തുണക്കുന്നവരും പരസ്പരം പോരടിക്കുന്ന അവസ്ഥയിലാണ് രാജ്യം.
അന്താരാഷ്ട്ര ശക്തികള്‍ ഇടപെടുന്നതോടെ യുദ്ധം രൂക്ഷമാകാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ കാണുന്നത്. ഹൂതികളുമായി സാലിഹിന് രഹസ്യ ബന്ധമുണ്ടെന്നും വിലയിരുത്തപ്പെടുന്നു. യു.എന്നില്‍ ഹൂതികള്‍ക്കും സാലിഹിന്‍െറ ഗ്രൂപ്പിനുമെതിരായ പ്രമേയത്തെ റഷ്യ പിന്തുണച്ചിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.