അഫ്ഗാന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സംഘര്‍ഷം

ഇസ് ലാമാബാദ്:  ബലൂചിസ്താന്‍ പ്രവിശ്യക്കു സമീപമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്  അഫ്ഗാനുമായുള്ള പ്രധാന അതിര്‍ത്തികളിലൊന്ന് പാകിസ്താന്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. വ്യാഴാഴ്ച വൈകുന്നേരം അഫ്ഗാന്‍െറ 97ാം സ്വാതന്ത്ര്യദിനാഘോഷ വേളയിലായിരുന്നു സംഭവം.  ആഘോഷത്തിന്‍െറ ഭാഗമായി ബലൂചിസ്താനു സമീപത്തെ ചമാന്‍ സൗഹൃദ കവാടത്തിനു സമീപം നിരവധി പേര്‍ തമ്പടിച്ചിരുന്നു. ആഘോഷത്തിനിടെ ഏതാനും അഫ്ഗാന്‍ സ്വദേശികള്‍ കവാടത്തിനു നേരെ ആക്രമം നടത്തുകയും പാകിസ്താന്‍െറ ദേശീയ പതാക കത്തിക്കുകയും ചെയ്തു. പിന്നീട്് പാകിസ്താനെതിരായ ബാനറുകളും പ്ളക്കാര്‍ഡുകളുമേന്തി അതിര്‍ത്തിയില്‍ പ്രകടനം നടത്തി. പാകിസ്താനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധകര്‍ കവാടത്തിനു നേരെ കല്ളേറും നടത്തി. കല്ളേറില്‍ കവാടത്തിന്‍െറ ജനല്‍പാളി തകര്‍ന്നു. പ്രതിഷേധകര്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തുടര്‍ന്ന് പാകിസ്താന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സേനകളെ വിന്യസിക്കുകയും കവാടം അടക്കുകയുമായിരുന്നു. ബലൂചിസ്താനിലെ സൈനിക നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിന്‍െറ ചുവടു പിടിച്ച് അതിര്‍ത്തിയില്‍ അഫ്ഗാനിസ്താന്‍ മന$പൂര്‍വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നുവെന്ന് പാക് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

അതിര്‍ത്തിയിലൂടെ പ്രതിദിനം അതിര്‍ത്തി അടച്ചത്  ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഇരുരാജ്യങ്ങളിലേക്കുമുള്ള  ചരക്കുകള്‍ നിറച്ച ട്രക്കുകളും ലോറികളും മണിക്കൂറുകളായി അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുകയാണ്. ഇതുമൂലം ചരക്കുകള്‍ ലഭിക്കാതെ ഇരുരാജ്യങ്ങളിലെയും വ്യാപാരികള്‍ പ്രതിസന്ധിയിലായി. 10,000-15000ത്തിനുമിടെ അഫ്ഗാന്‍-പാക് സ്വദേശികളാണ് യാത്ര ചെയ്യുന്നത്. അഫ്ഗാന്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജൂണില്‍ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തുര്‍ഖ്ഹാം അതിര്‍ത്തി പാകിസ്താന്‍ അടച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും ഉന്നതതല ചര്‍ച്ചയെ തുടര്‍ന്നാണ് അതിര്‍ത്തി വീണ്ടും തുറന്നത്.

അതിനിടെ, സംഘര്‍ഷം രൂക്ഷമായ ബലൂചിസ്താനില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയ നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു. കലാത് ജില്ലയിലെ നിമര്‍ഖ് മേഖലയില്‍നിന്നാണ് ഇവ കണ്ടെടുത്തത്. കൊലപാതകത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മറ്റൊരു സംഭവത്തില്‍ ദേരാ ബുഗ്തി മേഖലയിലെ പാചകവാതക പൈപ്പ്ലൈന്‍ അജ്ഞാതര്‍ തകര്‍ത്തു. പൈപ്പ്ലൈന്‍െറ സമീപത്തുനിന്ന് മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.