അലപ്പോയില്‍ ഭീതി വിതച്ച് സൈന്യം ആക്രമണം തുടരുന്നു

ഡമസ്കസ്: വിമതര്‍ക്കെതിരെ സൈന്യത്തിന്‍െറ വ്യോമാക്രമണം രൂക്ഷമായതോടെ സിറിയയിലെ ജനജീവിതം കൂടുതല്‍ ദുസ്സഹമായി. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നപ്പോള്‍ രാജ്യം സമാധാനത്തിലേക്ക് തിരിച്ചത്തെിയെന്ന് മോഹിച്ചിരുന്നു ജനങ്ങള്‍. എന്നാല്‍,  അത് മരീചിക മാത്രമായിരുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞു.  കിഴക്കന്‍ മേഖലകളില്‍ ശനിയാഴ്ചയും വ്യോമാക്രമണം തുടര്‍ന്നു. ബുസ്താന്‍ അല്‍ ഖസ്ര്‍, സോബ്ദിയ, അന്‍സാരെ, ജസ്മത്, കലസ എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെയും മിസൈലുകള്‍ പതിച്ചു. ഏപ്രില്‍ 22ന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 244 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.