വിദ്യാഭ്യാസ ബജറ്റ്: പാകിസ്താൻ ഏറെ പിന്നില്‍

ഇസ്ലാമാബാദ്: വിദ്യാഭ്യാസ മേഖലക്ക് പൊതുബജറ്റില്‍ തുക വകയിരുത്തുന്നതില്‍ പാകിസ്താന്‍ ഏറെ പിന്നില്‍ നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. 58 ശതമാനമാണ് പാകിസ്താനിലെ സാക്ഷരതാനിരക്ക്. 2015ഓടെ 88 ശതമാനമായി നിരക്കുയര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ആശാവഹമായ മുന്നേറ്റം സാധ്യമായില്ല. കഴിഞ്ഞ ഏതാനും വര്‍ഷമായി വിദ്യാഭ്യാസ നിലവാരത്തില്‍ പുരോഗതി പ്രകടമായെങ്കിലും പ്രവിശ്യകള്‍ തമ്മിലുള്ള നിലവാര അന്തരം ഭീമമാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോളിസി സയന്‍സ് പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോകുന്ന കുട്ടികളുടെ എണ്ണം അല്ളെങ്കില്‍ പഠനസാഹചര്യങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികളുടെ എണ്ണം 240 ലക്ഷം വരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.