ജൂലാന്‍ കുന്നുകള്‍: ഇസ്രായേലിന്‍െറ അവകാശവാദം യു.എന്‍ തള്ളി

ന്യൂയോര്‍ക്: സിറിയയിലെ ജൂലാന്‍ കുന്നുകളുടെ നിയന്ത്രണം എന്നും തങ്ങള്‍ക്കായിരിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ അവകാശവാദം ഐക്യരാഷ്ട്രസഭ തള്ളി. 1967ലാണ് സിറിയയില്‍നിന്ന് ജൂലാന്‍ കുന്നുകള്‍ ഇസ്രായേല്‍ പിടിച്ചടക്കിയത്.

ജൂലാന്‍ കുന്നുകള്‍ സംബന്ധിച്ച് 1981ല്‍ പുറത്തിറക്കിയ പ്രമേയം നിലനില്‍ക്കുമെന്ന് രക്ഷാസമിതി പറഞ്ഞു. പ്രദേശത്ത് ഇസ്രായേല്‍ നിയമം അടിച്ചേല്‍പിക്കാനും ഭരിക്കാനുമുള്ള ഇസ്രായേലിന്‍െറ തീരുമാനത്തിന് അന്താരാഷ്ട്ര നിയമത്തിന്‍െറ പിന്തുണയില്ളെന്ന പ്രമേയം നിലനില്‍ക്കുമെന്ന് നിലവില്‍ കൗണ്‍സിലിന്‍െറ അധ്യക്ഷത വഹിക്കുന്ന ചൈനീസ് അംബാസഡര്‍ ലിയൂ ജീയി പറഞ്ഞു.


ജൂലാന്‍ കുന്നുകള്‍ എന്നും ഇസ്രായേലിന്‍െറ അധീനതയിലായിരിക്കുമെന്ന നെതന്യാഹുവിന്‍െറ പരാമര്‍ശത്തില്‍ രക്ഷാസമിതി ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍, ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവന തള്ളി ഇസ്രായേലിന്‍െറ യു.എന്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ രംഗത്തത്തെി. സിറിയയിലെ കാലുഷ്യങ്ങള്‍ക്കിടെ ഈ വിഷയം ചര്‍ച്ചചെയ്ത രക്ഷാസമിതിയുടെ നടപടി ശരിയായില്ളെന്നാണ് ഇസ്രായേലിന്‍െറ പക്ഷം.
ജൂലാന്‍ കുന്നുകളിന്മേലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്ന് ലിയൂ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.