മസൂദ് അസ്‌ഹർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും ചർച്ച നടത്തണമെന്ന് ചൈന

ന്യൂഡൽഹി: ജയ്ശെ മുഹമ്മദ് തലവൻ മസൂദ്  അസ്‌ഹറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യയും പാകിസ്താനും നേരിട്ടുള്ള കൂടിയാലോചനയിലൂടെ പരിഹരിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.

മസൂദ് അസ്ഹറുമായി ബന്ധപ്പെട്ടുള്ള എല്ലാ ചർച്ചകളെയും ഞങ്ങൾ സ്വാഗതം ചെയ്യും. പ്രശ്നം പരിഹരിക്കാൻ ഇന്ത്യയും പാകിസ്താനും തമ്മിൽ നേരിട്ടുള്ള ആശയവിനിമയവും ഗൗരവമായ കൂടിയാലോചനങ്ങളും ആവശ്യമാണ്. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ കഴിയുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ പ്രതിനിധി അറിയിച്ചു.

പത്താൻകോട്ട് ഭീകരാക്രമണകേസിലെ സൂത്രധാരനായ മസൂദ് അസ്‌ഹറിനെ യു.എൻ രാജ്യാന്തര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾക്ക് തടയിട്ടതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.