മലേഷ്യയില്‍ കസ്കസ് കേക്ക് കഴിക്കുന്നവര്‍ ജാഗ്രതൈ

ക്വാലാലംപുര്‍: മലേഷ്യയില്‍ കസ്കസ് കൊണ്ടുള്ള കേക്ക് കഴിക്കുന്നവര്‍ക്ക് ജയിലില്‍ പോകാം. രാജ്യത്ത് കസ്കസ് നിയമവിരുദ്ധമാക്കിയുള്ള ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.  കസ്കസ് ചേര്‍ത്തുണ്ടാക്കിയ യൂറിന്‍ പരിശോധനയില്‍ വ്യക്തമായാല്‍ ശിക്ഷിക്കപ്പെടുമെന്ന് മയക്കുമരുന്നു കേസുകളില്‍ അന്വേഷണം നടത്തുന്ന വിഭാഗത്തിന്‍െറ മേധാവി വാന്‍ അബ്ദുല്ല ഇസ്ഹാഖ് അറിയിച്ചു. 1952ലെ ഡ്രഗ്സ് ആക്ടിന്‍െറ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അല്ളെങ്കില്‍ 1285 യു.എസ് ഡോളര്‍ പിഴയൊടുക്കേണ്ടിവരും

. ഇന്ത്യയിലും യൂറോപ്പിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും  കസ്കസ് മലേഷ്യയില്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിന് അനുമതിയില്ല. എന്നാല്‍, രാജ്യത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കേക്കില്‍ ഇത് ചേര്‍ക്കാറുണ്ട്. കഞ്ചാവ് അഞ്ചു ഗ്രാമില്‍ കുറവ് സൂക്ഷിക്കുന്നതുപോലും അഞ്ചു വര്‍ഷത്തെ ജയില്‍ശിക്ഷയും പിഴയും നല്‍കാവുന്ന കുറ്റമാണ്. കേക്കില്‍ സാധാരണ ചേര്‍ക്കാറുള്ള കസ്കസ് മലേഷ്യന്‍ പൊലീസ് ലഹരിമരുന്നു പരിശോധനക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ ഇവയില്‍ വേദനസംഹാരിയായ മോര്‍ഫിന്‍െറ ഘടകം കണ്ടത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.