രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കും: സൂചി


യാംഗോന്‍:  ജയിലിലുള്ള രാഷ്ട്രീയ തടവുകാരെയും വിദ്യാര്‍ഥി ആക്ടിവിസ്്റ്റുകളെയും മോചിപ്പിക്കുന്നതിനായി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മ്യാന്‍മര്‍ ദേശീയ  ഉപദേഷ്ടാവ് ഓങ്സാന്‍ സൂചി. അരനൂറ്റാണ്ടോളം കാലം പട്ടാള ഭരണത്തിലായിരുന്ന മ്യാന്‍മറില്‍ ജനാധിപത്യഭരണം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവരാണ്  രാഷ്ട്രീയ തടവുകാരായി കഴിയുന്നത്. 90ഓളം രാഷ്ട്രീയ തടവുകാരും നാനൂറോളം പ്രക്ഷോഭകരും  ജയിലിലുണ്ട്. ഇതില്‍ ഭൂരിപക്ഷവുംഅറസ്്റ്റിലായത് നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിനിടെയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.