ഐ.എസ് വധിച്ച പൗരന്‍െറ മോചനത്തിന് ചൈന ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ്: ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ചൈനീസ് സ്വദേശി ഫാന്‍ ജിന്‍ഗുയിയുടെ മോചനത്തിനായി ശ്രമിച്ചുവരികയായിരുന്നുവെന്നും സിറിയയില്‍ റഷ്യയുടെയും ഫ്രാന്‍സിന്‍െറയും ഇടപെടലാണ് അത് തടസ്സപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട്. പ്രമുഖ യുദ്ധ റിപ്പോര്‍ട്ടര്‍ ഖ്വി യോങ്ഷെങ് ദേശീയ പത്രമായ പീപ്ള്‍സ് ഡെയ്ലിക്കു നല്‍കിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിന്‍ഗുയിയെ വിട്ടയക്കാന്‍ കുടുംബത്തോട് ഐ.എസ് ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കാന്‍ സര്‍ക്കാര്‍ കൂടിയാലോചനകള്‍  നടത്തിവരികയായിരുന്നു. ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലാണ് ഇയാളെ തടവില്‍ പാര്‍പ്പിച്ചതെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.  ജിന്‍ഗുയിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു. അതിനിടെ, റഷ്യയും ഫ്രാന്‍സും ഐ.എസിനെതിരെ വ്യോമാക്രമണം ശക്തമാക്കിയത് അവരെ പ്രകോപിച്ചു. അതിനിടെ, രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമം തടസ്സപ്പെട്ടു. അപെക് ജി-20 ഉച്ചകോടികള്‍ക്കു പിന്നാലെ നടന്ന കൊലപാതകം ഐ.എസിന്‍െറ രാഷ്ട്രീയ അജണ്ടയാണ് തെളിയിക്കുന്നതെന്നും യോങ്ഷെങ് ചൂണ്ടിക്കാട്ടി. ഫാനിനെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.