വാഷിങ്ടണ്‍: ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കിന്‍െറ(എ.ഡി.ബി) എക്സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഇന്തോ-അമേരിക്കന്‍ നയതന്ത്രജ്ഞ സ്വാതി ദന്തേകറിനെ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ നിര്‍ദേശിച്ചു. യു.എസ് പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്തോ-അമേരിക്കന്‍ നയതന്ത്രജ്ഞയാണ് ഇവര്‍. 2003ലാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്റ്റേറ്റ് ലെജിസ്ലേച്ചറിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയും ഇവരാണ്.
2003 മുതല്‍ 2009 വരെ അധോ ജനപ്രതിനിധി സഭയിലും 2009 മുതല്‍ 2011വരെ അധോ സെനറ്റ് അംഗവും പിന്നീട് 2013വരെ യൂട്ടിലിറ്റീസ് ബോര്‍ഡ് അംഗവുമായിരുന്നു സ്വാതി. വിഷന്‍ ബോര്‍ഡ് ഡയറക്ടര്‍മാരിലൊരാളായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ് അരവിന്ദിനോടൊപ്പം 1973ലാണ് സ്വാതി അമേരിക്കയിലേക്ക് കുടിയേറുന്നത്. നാഗ്പുര്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദവും ബോംബെ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.