കശ്മീര്‍ പ്രശ്നം: യു.എന്‍ പ്രമേയം നടപ്പാക്കണമെന്ന് പാകിസ്താന്‍

യുനൈറ്റഡ് നേഷന്‍സ്: കശ്മീര്‍പ്രശ്നം പാകിസ്താന്‍ വീണ്ടും ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു. ഇത് പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പാസാക്കിയ പ്രമേയം നടപ്പാക്കണമെന്ന് പാക് അംബാസഡര്‍ മലീഹ ലോദി യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സ്വയം നിര്‍ണയാവകാശത്തിനുള്ള കശ്മീരികളുടെ അവകാശം വകവെച്ചുകൊടുക്കണം. ദക്ഷിണേഷ്യയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ അതുമാത്രമാണ് പോംവഴി. കശ്മീരികളുടെ അവകാശസമരത്തെ ഭീകരതയുടെ മുദ്രചാര്‍ത്തി അടിച്ചൊതുക്കരുത് -അവര്‍ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ ഹിതപരിശോധനയിലൂടെ ജമ്മു-കശ്മീരിന്‍െറ ഭാഗധേയം തീരുമാനിക്കണമെന്നാണ് സുരക്ഷാ കൗണ്‍സില്‍ പാസാക്കിയ പ്രമേയം നിര്‍ദേശിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.