ദക്ഷിണ കൊറിയ–ജപ്പാന്‍ ബന്ധത്തില്‍ വഴിത്തിരിവ്

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക് ഗ്യുന്‍ ഹെയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും സോളില്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ഏഷ്യയിലെ പ്രധാന അമേരിക്കന്‍ സഖ്യകക്ഷികളായ ഇരുരാജ്യങ്ങളുടെയും പതിറ്റാണ്ടുകളായുള്ള ബന്ധത്തില്‍ വലിയ മാറ്റമാണ് കൂടിക്കാഴ്ചയിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്. ജപ്പാന്‍ പ്രധാനമന്ത്രിയുടെ താല്‍പര്യപ്രകാരമാണ് കൂടിക്കാഴ്ചക്ക് കളമൊരുങ്ങിയത്.
ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ചരിത്രപരമായ കാരണങ്ങളാല്‍ ഇരുരാജ്യങ്ങള്‍ക്കിടയിലുമുണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇരുനേതാക്കളും താല്‍പര്യം പ്രകടിപ്പിച്ചു.
1910 മുതല്‍ 1945 വരെയുള്ള കാലത്ത് കൊറിയ ജപ്പാന്‍െറ കോളനിയായിരുന്നു. ഇക്കാലത്ത് കൊറിയന്‍ ജനത അനുഭവിച്ച പീഡനങ്ങളാണ് ഇരുരാജ്യങ്ങളെയും വൈരികളാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.