ദക്ഷിണകൊറിയയില്‍ ‘കംഫര്‍ട്ട് വിമന്‍’ പദ്ധതിക്കെതിരെ പ്രതിഷേധം

സോള്‍: രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ സൈനികരുടെ ലൈംഗിക അടിമകളെ പുനരധിവസിക്കാനുള്ള കംഫര്‍ട്ട് വിമന്‍ പദ്ധതിക്കെതിരെ ദക്ഷിണകൊറിയയില്‍ വന്‍ പ്രതിഷേധം. വിഷയം അവസാനിപ്പിക്കാനുള്ള നീക്കം രാജ്യത്തിന് നാണക്കേടാണെന്നും നീതികിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സൈനികര്‍ അടിമകളാക്കിവെച്ചവരില്‍ 46 പേര്‍ കൊറിയയിലുണ്ട്.

സൈന്യത്തിന്‍െറ ചെയ്തിയില്‍ മാപ്പുപറഞ്ഞ ജപ്പാന്‍ ഇവരുടെ പുനരധിവാസത്തിന് 86 ലക്ഷം ഡോളറിന്‍െറ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ഇരകളും ആക്ടിവിസ്റ്റുകളും രംഗത്തുവന്നത്. സോളിലെ ജപ്പാന്‍ എംബസിക്കുനേരെ നടന്ന പ്രതിഷേധത്തില്‍ 250ഓളം പേര്‍ പങ്കെടുത്തു.

ജപ്പാന്‍ ഒൗദ്യോഗികമായി മാപ്പുപറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള പ്രായശ്ചിത്തമാണിത്, അല്ലാതെ ജപ്പാന്‍ നല്‍കുന്ന നഷ്ടപരിഹാരമല്ളെന്നും ഇരകളിലൊരാളായ 88കാരി ലീ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പദ്ധതിയെ സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ധാരണയായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.