ബെയ്ജിങ്: രണ്ടരദിവസത്തിനുശേഷം ജീവന്‍െറതുടിപ്പുകള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്തെി. ചൈനയിലെ ഷെന്‍ഷെന്‍ വ്യവസായികനഗരത്തിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട രണ്ടുപേരെ 60 മണിക്കൂറിനുശേഷം ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയെങ്കിലും ഒരാള്‍ മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാവിലെ 6.30ഓടെയാണ് ടിയെന്‍ സെമിങ് എന്ന 19കാരനെ സായുധ പൊലീസ് സംഘം രക്ഷപ്പെടുത്തി ഗ്വാങ്മിങ് ന്യൂ ഡിസ്ട്രിക്ട് സെന്‍ട്രല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയത്.
മറ്റൊരാളെക്കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്തെിയെങ്കിലും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ കുടിയേറ്റ തൊഴിലാളിയായ ടിയെന്‍െറ ആരോഗ്യനില മെച്ചപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ടിയെന്‍െറ കാല്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങുകയായിരുന്നു.
മണ്ണിടിച്ചിലില്‍ നേരത്തെ കാണാതായ 76പേരില്‍ ഒരാളായിരുന്നു ടിയെന്‍. തന്നെ രക്ഷപ്പെടുത്താനത്തെിയവരോടാണ് സമീപത്ത് മറ്റൊരാള്‍കൂടി അകപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞത്. ഷെന്‍ഷെനില്‍ കഴിഞ്ഞദിവസമുണ്ടായ മണ്ണിടിച്ചിലില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. നിര്‍മാണാവശ്യങ്ങള്‍ക്കായി മാറ്റിയ മണ്‍കൂനയും വസ്തുക്കളുടെ ശേഖരവും വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ കഴിഞ്ഞദിവസമാണ് തകര്‍ന്നുവീണത്. മണ്ണിടിച്ചിലില്‍ 33 കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. ഷെന്‍ഷെനിന്‍െറ ദക്ഷിണമേഖലയില്‍ വ്യവസായപാര്‍ക്കിലെ ഗ്യാസ് സ്റ്റേഷനില്‍ സ്ഫോടനവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.