കൊളംബോ: വരാന്‍ പോകുന്ന വര്‍ഷം ലങ്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും. പുതിയ ഭരണഘടനക്ക് രൂപംനല്‍കുന്നതുള്‍പ്പെടെ വലിയ മാറ്റങ്ങള്‍ക്കാകും 2016ല്‍ ശ്രീലങ്ക സാക്ഷ്യംവഹിക്കുക. ജനുവരി ഒമ്പതിന് നടക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തോടെ ഈ ജനാധിപത്യ പ്രക്രിയകള്‍ക്ക് തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പൊതുസഭ എന്നറിയപ്പെടുന്ന പാര്‍ലമെന്‍റ് സംവിധാനം ഇനിമുതല്‍ ഭരണഘടനാ അസംബ്ളി എന്നായിരിക്കും വിളിക്കപ്പെടുക. പുതിയ ഭരണഘടനക്ക് രൂപംനല്‍കലാണ് അസംബ്ളിയുടെ ആദ്യ ലക്ഷ്യങ്ങളിലൊന്ന്. നിലവിലെ പ്രസിഡന്‍ഷ്യല്‍ സംവിധാനം ഇല്ലാതാക്കി പൂര്‍ണമായും പാര്‍ലമെന്‍ററി ജനാധിപത്യത്തിലേക്ക് മാറ്റുന്ന തരത്തിലാണ് പുതിയ ഭരണഘടന നിര്‍മിക്കുകയെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ജനുവരി ഒമ്പതിന് പ്രസിഡന്‍റ് മൈത്രിപാല സിരിസേന പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുന്നുണ്ട്. ഈ പ്രസംഗത്തില്‍തന്നെ ഭരണഘടനാ അസംബ്ളിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം 1978ലെ ഭരണഘടനക്ക് പകരം പുതിയതിന്‍െറ നിര്‍മാണം സംബന്ധിച്ച ചര്‍ച്ചയും ആരംഭിക്കും. പ്രസിഡന്‍ഷ്യല്‍ സംവിധാനം ഇല്ലാതാക്കുന്നതിനു പുറമെ, പുതിയ തെരഞ്ഞെടുപ്പ് സംവിധാനം നടപ്പാക്കുക, തമിഴ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്തെുക തുടങ്ങിയവയും പുതിയ ഭരണഘടനയിലൂടെ ലക്ഷ്യംവെക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇത് രണ്ടും സിരിസേന വാഗ്ദാനം ചെയ്തിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട ശേഷം, പുതിയ ഭരണഘടന സംബന്ധിച്ച് അദ്ദേഹം വിവിധ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തുകയും പല വിഷയങ്ങളിലും സമവായത്തിലത്തെുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ, പുതിയ ഭരണഘടന യാഥാര്‍ഥ്യമാകുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.