ബാങ്കോക്: തായ്രാജാവ് ഭൂമിബോല്‍ അതുല്യതേജിന്‍െറ വളര്‍ത്തുപട്ടിയെ അപമാനിച്ചെന്നാരോപിച്ച് ഫാക്ടറി ജീവനക്കാരനായ 27കാരനെ ജയിലിലടച്ചു. 37 വര്‍ഷത്തെ തടവിനാണ് ശിക്ഷവിധിച്ചത്. കൂടാതെ രാജ്യദ്രോഹത്തിനും രാജാവിനെ അപമാനിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പട്ടിയെ നിന്ദിച്ചെന്നാണ് കേസ്. രാജ്യത്ത് ഭരണാധികാരിയെയോ കുടുംബാംഗങ്ങളെയോ പൊതുജനങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമില്ളെന്നാണ് നിയമം. പട്ടിയെക്കുറിച്ച് രാജാവെഴുതിയ പുസ്തകം ചൂടപ്പംപോലെ വിറ്റുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.