സന്‍ആ: യമനില്‍ ഒരാഴ്ചത്തെ വെടിനിര്‍ത്തലിന് നാളെ തുടക്കമാകും. ഐക്യരാഷ്ട്രസഭയുടെ അധ്യക്ഷതയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സമാധാന ചര്‍ച്ചകള്‍ ചേരാനിരിക്കെയാണ് സൗദിസഖ്യസേനയും ഹൂതി വിമതരും തമ്മില്‍ ഒരാഴ്ചത്തെ വെടിനിര്‍ത്തലിന് ധാരണയായത്.സന്‍ആയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുഭാഗത്തു നിന്നുമുള്ള ഉന്നതനേതാക്കള്‍ പങ്കെടുത്തു. നാളെ വൈകുന്നേരം മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരിക. മുമ്പും വെടിനിര്‍ത്തര്‍ ധാരണയായിരുന്നെങ്കിലും പൂര്‍ണമായി നടപ്പാക്കപ്പെട്ടിരുന്നില്ല.ഇതേ തുടര്‍ന്നാണ് യു.എന്‍ അധ്യക്ഷതയില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്.
വിമതരുമായി യു.എന്‍ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച നടക്കുന്ന ഒരാഴ്ച സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന രാജ്യത്ത് ആക്രമണം നിര്‍ത്തിവെക്കണമെന്ന് പ്രസിഡന്റ് മന്‍സൂര്‍ ഹാദി ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 15 മുതല്‍ 21 വരെയാണ് ചര്‍ച്ച നടക്കുന്നത്. ഈ ദിവസങ്ങളില്‍, സഖ്യസേന ഒരുതരത്തിലുമുള്ള സൈനികനീക്കങ്ങള്‍ നടത്തരുതെന്നാണ് ഹാദി മന്‍സൂര്‍ ഹാദി സഖ്യരാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചത്. മാസങ്ങള്‍ നീണ്ട സഖ്യ സേനയുടെ ആക്രമണങ്ങള്‍ക്കൊടുവില്‍ രാജ്യത്ത് 5700 ഓളം യമനികളാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.