യമന്‍: സഖ്യസേന ഒരാഴ്ചത്തേക്ക് ആക്രമണം നിര്‍ത്തണമെന്ന് മന്‍സൂര്‍ ഹാദി

സന്‍ആ: യമനില്‍ വിമതരുമായി യു.എന്‍ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച നടക്കുന്ന ഒരാഴ്ച സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന രാജ്യത്ത് ആക്രമണം നിര്‍ത്തിവെക്കണമെന്ന് പ്രസിഡന്‍റ് മന്‍സൂര്‍ ഹാദി. ഡിസംബര്‍ 15 മുതല്‍ 21 വരെയാണ് ചര്‍ച്ച നടക്കുന്നത്. ഈ ദിവസങ്ങളില്‍, സഖ്യസേന ഒരുതരത്തിലുമുള്ള സൈനികനീക്കങ്ങള്‍ നടത്തരുതെന്നാണ് ഹാദി മന്‍സൂര്‍ ഹാദി സഖ്യരാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചത്. മാസങ്ങള്‍ നീണ്ട സഖ്യ സേനയുടെ ആക്രമണങ്ങള്‍ക്കൊടുവില്‍ രാജ്യത്ത് 5700 ഓളം യമനികളാണ് കൊല്ലപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.