Posted On
date_range Updated On
date_range ലബനാനില്‍ സൈനിക റെയ്ഡ്: മൂന്നുപേര്‍ കൊല്ലപ്പെട്ടു
ബൈറൂത്: ലബനാനിലെ വടക്കന്‍ മേഖലയില്‍ നടത്തിയ സൈനികതെരച്ചിലില്‍ തീവ്രവാദികളെന്നു സംശയിക്കുന്ന ബെല്‍റ്റ്ബോംബ് പൊട്ടിത്തെറിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടു. ട്രിപളിയില്‍ തീവ്രവാദപ്രവര്‍ത്തനവുമായ ി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ മുഹമ്മദ് ഹംസയും രണ്ട് ബന്ധുക്കളുമാണ് കൊല്ലപ്പെട്ടത്. ധരിച്ചിരുന്ന ബെല്‍റ്റ്ബോംബ് പൊട്ടിത്തെറിച്ചാണ് ഹംസ കൊല്ലപ്പെട്ടതെന്ന് സൈനികര്‍ അറിയിച്ചു.
ആക്രമണത്തില്‍ ഏഴു സൈനികര്‍ക്ക് പരിക്കുണ്ട്. മൂന്ന് സിവിലിയന്മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.