ഗസ്സ സിറ്റി: വിദഗ്ധ ചികിത്സക്കായി ഗസ്സ മുനമ്പിന് പുറത്തുപോകാൻ യാത്രവിലക്ക് നീങ്ങുന്നതിന് ഇസ്രായേലിെൻറ അനുമതി കാത്തിരുന്ന 20 ഫലസ്തീനികൾ മരിച്ചതായി റിപ്പോർട്ട്. ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രോഗികൾക്ക് ചികിത്സക്കായി പുറത്തേക്ക് പോകുന്നതിന് വിലക്കേർപ്പെടുത്തിയ നടപടിയിൽ മനുഷ്യാവകാശ സംഘടനകൾ അപലപിച്ചു.
മരിച്ചവരിൽ നാലു വയസ്സുള്ള ഫലസ്തീനി ബാലികയുമുണ്ട്. ഹൃദയത്തിന് വൈകല്യം ബാധിച്ച കുട്ടിയെ വിദഗ്ധ ചികിത്സക്കായി കിഴക്കൻ ജറൂസലമിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അവളെ ചികിത്സിച്ചിരുന്ന േഡാക്ടർമാർ നിർദേശിച്ചിരുന്നു. മതിയായ രേഖകളുമായി യാത്രാനുമതിക്കായി ഇസ്രായേൽ അധികൃതർക്ക് കുടുംബം അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. താൽകാലികാനുമതി ലഭിച്ചെങ്കിലും ഇസ്രായേൽ പൊലീസ് അതിർത്തിയിൽ തടഞ്ഞതിനാൽ ആശുപത്രിയിലെത്തിക്കാനായില്ല.
തുടർ ചികിത്സക്കായി ഗസ്സ മുനമ്പിന് പുറത്തുപോകാൻ അനുമതി ആവശ്യപ്പെട്ട് 1920ഒാളം അപേക്ഷകളാണ് ഇക്കഴിഞ്ഞ ജൂണിൽ ഇസ്രായേൽ അധികൃതർക്ക് ലഭിച്ചത്. അതിൽ 951 അപേക്ഷകൾക്ക് അനുമതി ലഭിച്ചു. 20 എണ്ണം നിരസിച്ചു. 949 അപേക്ഷകൾക്ക് മറുപടി നൽകിയില്ല. അപേക്ഷ നൽകിയവരിൽ 222 കുട്ടികളും 113 വൃദ്ധരുമുൾപ്പെടുന്നു. സെപ്റ്റംബറിൽ നൽകിയ 2000ത്തോളം അപേക്ഷകൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.