Posted On
date_range Updated On
date_range സിറിയയിൽ വിമതർക്കു നേരെ വ്യോമാക്രമണം; 18 മരണം
ഡമസ്കസ്: വടക്കുപടിഞ്ഞാറൻ സിറിയയിൽ വിമതരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. സിറിയൻ സർക്കാർ റഷ്യയോടൊപ്പം ചേർന്നാണ് വ്യോമാക്രമണം നടത്തിയത്.
ഇദ് ലിബ് പ്രവിശ്യയിലായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് വൈറ്റ് ഹെൽമെറ്റ്സ് എന്നറിയപ്പെടുന്ന സിറിയൻ സിവിൽ ഡിഫൻസ് പറയുന്നു.
ഇവിടെ ഏതാനും ആഴ്ചകളായി കനത്ത ആക്രമണമാണ് നടക്കുന്നത്. തലസ്ഥാനമായ ഡമാസ്‌കസിനെ സിറിയയിലെ ഏറ്റവും വലിയ നഗരവും വാണിജ്യ കേന്ദ്രവുമായ ആലപ്പോയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ വിമതരിൽനിന്ന് സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.