സിറിയയിൽ 1.1 കോടി ആളുകൾ മാനുഷിക സഹായം തേടുന്നു -യു.എൻ

യുനൈറ്റഡ്​ നാഷൻസ്​: ആഭ്യന്തരയുദ്ധം അല​ങ്കോലമാക്കിയ സിറിയയിൽ 1.1 കോടി ആളുകൾ മാനുഷിക സഹായം തേടുന്നവരാണെന്ന്​ ​െഎക്യരാഷ്​ട്രസഭ. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലേറെ വരുമിത്​. വടക്കൻ സിറിയയിലെ 40 ലക്ഷം ആളുകൾക്ക്​ യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്​ട്ര സംഘടനകൾ സഹായം എത്തിക്കുന്നുണ്ട്​. എന്നാൽ ഡിസംബറോടെ അത്​ അവസാനിക്കുമെന്ന്​ യു.എൻ മനുഷ്യാവകാശ മേധാവി മാർക്​ ലോകോക്ക്​ രക്ഷാസമിതിയെ അറിയിച്ചു.

അതിന്​ പകരം സംവിധാനം കണ്ടെത്തിയിട്ടില്ലാത്തതിനാൽ സ്​ഥിതിഗതികൾ കൂടുതൽ ദയനീയമാകുമെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. കൊടുംപട്ടിണിയിലേക്കും ഗുരുതരമായ രോഗാവസ്​ഥയിലേക്കുമാണ്​ സിറിയൻ ജനതയെ അത്​ തള്ളിവിടുക. ഈ ദുരവസ്​ഥകൾക്കിടയിലും വിമതമേഖലയായ ഇദ്​ലിബിൽ വ്യോമാക്രമണം തുടരുകയാണ്​.

രണ്ടുദിവസത്തിനിടെ 100ലേറെ വ്യോമാക്രമണങ്ങളാണ്​ ഇവിടെ നടന്നത്​. ഇദ്​ലിബിൽനിന്ന്​ സിറിയയുടെ മറ്റു​ ഭാഗങ്ങളിലേക്ക്​ കൂട്ടപ്പലായനം തുടരുകയാണെന്നും ലോ കോക്​ പറഞ്ഞു.

Tags:    
News Summary - 1.1 crore people of syria need human aid says united nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.