ലാഹോറിൽ ചാവേറാക്രമണം: പത്ത് മരണം

ലാഹോർ: : ലാഹോറിലെ പഞ്ചാബ് നിയമസഭക്ക് മുന്നില്‍ നടന്ന ശക്തിയേറിയ ചാവേര്‍ സ്ഫോടനത്തില്‍ മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരടക്കം പത്തുപേര്‍ കൊല്ലപ്പെടുകയും  60  പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സർക്കാറിന്‍റെ മരുന്ന് നിയന്ത്രണ ഭേദഗദതിക്കെതിരെമരുന്നുല്‍പാദകരുടെയും കെമിസ്റ്റുകളുടെയും വന്‍ സംഘം പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവം. എന്നാൽ സമരക്കാരെ ലക്ഷ്യം വെച്ചായിരുന്നോ ആക്രമണമെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. പാക് താലിബാൻ വിഭാഗമായ ജമാഅത്തുൽ അഹ്റാർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 

പഞ്ചാബ് പൊലീസിലെ എസ്.എസ്.പി സാഹിദ് ഗോണ്ഡല്‍, ലാഹോറിലെ ട്രാഫിക് ഡി.ഐ.ജി അഹ്മദ് മൊബിന്‍ എന്നിവരാണ് കൊല്ലപ്പെട്ട ഓഫിസര്‍മാര്‍. മരുന്നുല്‍പാദകരുടെയും കെമിസ്റ്റുകളുടെയും വന്‍ സംഘം പ്രതിഷേധിക്കുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന വാഹനം പൊട്ടിത്തെറിച്ചത്. സമരമവസാനിപ്പിക്കണമെന്നും സ്ഥലമൊഴിയണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാരോട് സംസാരിക്കുകയായിരുന്നു അഹ്മദ് മൊബിന്‍. പ്രതിഷേധം നടക്കുന്നതിനാല്‍ സ്ഥലത്ത് സുരക്ഷാസേനയെ വന്‍തോതില്‍ വിന്യസിച്ചിരുന്നു. പരിക്കേറ്റവരില്‍ പലരും പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കാനത്തെിയവരായിരുന്നു. 

സ്ഫോടനം നടക്കുന്നതിന് മുമ്പ് ചാവേർ ആൾകൂട്ടത്തിലേക്ക് വരുന്ന ക്യാമറ ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പൊലീസ് ഓഫിസര്‍മാരെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്നാണ് കരുതുന്നത്. 

കഴിഞ്ഞ വർഷം ഈസ്റ്റർ ദിവസം ലാഹോറിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 70 പേർ കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - 10 killed, 60 hurt as suicide bomber hits Mall Road in Lahore, Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.