ബാേങ്കാക്: തായ്ലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റിൽ ബോട്ട് മുങ്ങി 32 പേർ മരിച്ചു. നിരവധി പേരെ കണ്ടെത്താനുണ്ട്. ചൈനയിൽ നിന്നുള്ള 93 വിനോദസഞ്ചാരികളും 12 ജോലിക്കാരും ഉൾെപ്പടെ 105 യാത്രക്കാരുണ്ടായിരുന്ന ബോട്ട് അഞ്ച് കി.മീറ്റർ വേഗതയിലടിച്ച കനത്ത കാറ്റിൽ ഉലഞ്ഞ് മുങ്ങുകയായിരുന്നു.
55 യാത്രക്കാരെ രക്ഷപ്പെടുത്തി. തകർന്ന ബോട്ടിൽനിന്നും വെള്ളത്തിൽ പൊങ്ങിക്കിടന്ന നിലയിലുമായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. കാണാതായവർ ജീവനോടെയിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തായ് നാവികസേന വക്താവ് പറഞ്ഞു. രേഖകളെല്ലാം കൃത്യമായ ബോട്ടിൽ അപകടസമയം അധികഭാരം കയറ്റിയ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് ഫുക്കറ്റ് പൊലീസ് അറിയിച്ചു.
കനത്തമഴയും കാറ്റും ഉൾെപ്പടെ ചൊവ്വാഴ്ച വരെ കാലാവസ്ഥ മോശമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. നേവി, മറൈൻ െപാലീസ്, നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. വ്യാഴാഴ്ച വൈകീട്ട് ഇതേ മേഖലയിൽ മറ്റ് രണ്ട് ബോട്ടുകളും മറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
39 വിനോദസഞ്ചാരികളുമായി വന്ന ബോട്ട് വൻ തിരമാലയിൽപെട്ട് മുങ്ങിയെങ്കിലും യാത്രികർ രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.