സൈനിക മേധാവി: ഇംറാന്റെ ആവശ്യം തള്ളി പ്രധാനമന്ത്രി

ഇസ്‍ലാമാബാദ്: സൈനിക മേധാവി ഖമർ ജാവേദ് ബജ്‍വക്ക് പൊതുതെരഞ്ഞെടുപ്പ് വരെ കാലാവധി നീട്ടി നൽകണമെന്ന് മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി മേധാവിയുമായ ഇംറാൻ ഖാന്റെ ആവശ്യം പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് തള്ളി. നവംബർ 29നാണ് ബജ്‍വ വിരമിക്കുന്നത്. നേരത്തേ ഇംറാന്റെ ഭരണകാലത്ത് 2019ൽ മൂന്ന് വർഷം കാലാവധി നീട്ടി നൽകിയതാണ്.

പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നാണ് ഇംറാന്റെ പ്രധാന ആവശ്യം. ഈ ആവശ്യവുമായി ഇംറാൻ ലാഹോറിൽനിന്ന് ഇസ്‍ലാമാബാദിലേക്ക് നടത്തുന്ന ലോങ് മാർച്ച് നാലിന് സമാപിക്കും.

അതിനിടെ ലോങ് മാർച്ച് പാതിവഴിയിൽ ഉപേക്ഷിക്കുമെന്ന അഭ്യൂഹം ഇംറാൻ ഖാൻ തള്ളി. ടെലിവിഷൻ സംപ്രേഷണം തടഞ്ഞും ഹോട്ടലുകളിൽ മുറി നൽകരുതെന്ന് നിർദേശം നൽകിയും അധികൃതർ ഇംറാനുമായി ഏറ്റുമുട്ടൽ പാതയിലാണ്

Tags:    
News Summary - Army chief: PM rejects Imran's demand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.