ഇസ്രായേലിന് ആയുധങ്ങൾ; ജർമനിയെ കോടതി കയറ്റി നിക്വരാഗ്വ

ഹേഗ്: എക്കാലത്തും ഫലസ്തീനികൾക്കൊപ്പം നിലയുറപ്പിക്കുന്നതിൽ മുന്നിൽനിൽക്കാറുള്ള മധ്യ അമേരിക്കൻ രാജ്യമായ നിക്വരാഗ്വ, ജർമനിക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പരാതി നൽകി. ഇസ്രായേലിന് ഇപ്പോഴും തുടരുന്ന ആയുധക്കടത്തിനെതിരെയാണ് കേസ്.

ഗസ്സയിൽ വംശഹത്യക്ക് ജർമനി ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കുകയാണെന്ന് നിക്വരാഗ്വ വാദിക്കുന്നു. യൂറോപ്യൻ രാജ്യത്തിനെതിരായ നിയമനടപടിക്കിടെ ജനീവ ഉടമ്പടി നിരന്തരം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് നിക്വരാഗ്വ വാദിച്ചു. ലോക കോടതിക്ക് മുമ്പാകെ ഇസ്രായേൽ അധിനിവേശവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസാണിത്. ആദ്യം ദക്ഷിണാഫ്രിക്കയും പിന്നീട് യു.എൻ പൊതുസഭയുമായിരുന്നു വ്യവഹാരവുമായി എത്തിയിരുന്നത്.

ഗസ്സയിലേക്ക് 300 ട്രക്കുകൾ

ഗസ്സ സിറ്റി: ആറു മാസത്തിനിടെ ആദ്യമായി ഗസ്സയിലേക്ക് ഒരു ദിവസം 300ലേറെ സഹായ ട്രക്കുകൾ കടത്തിവിട്ട് ഇസ്രായേൽ. രാജ്യാന്തര സമ്മർദം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് ഭക്ഷണവും മറ്റു അവശ്യവസ്തുക്കളുമായി 322 ട്രക്കുകൾ തിരിച്ചത്.

കൊടുംപട്ടിണി വേട്ടയാടുന്ന ഗസ്സ തുരുത്തിൽ ശരാശരി ദിവസം 500ലേറെ ട്രക്കുകൾ വേണ്ടിടത്ത് തെക്കൻ ഗസ്സയിലെ റഫ, കറം അബൂസലം അതിർത്തികൾ വഴി ഭക്ഷണവുമായി 228ഉം മറ്റ് അവശ്യവസ്തുക്കളുമായി അവശേഷിച്ചവയും അതിർത്തി കടന്നു. ജലം, പഞ്ചസാര, ധാന്യപ്പൊടി എന്നിവയാണ് ഇവയിലുണ്ടായിരുന്നത്. എന്നാൽ, ഇതിൽ ഒരു ട്രക്കുപോലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന വടക്കൻ ഗസ്സയിലേക്ക് ഇസ്രായേൽ അനുവദിച്ചിട്ടില്ല. 

Tags:    
News Summary - Arms to Israel; Nicaragua takes Germany to court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.