പുടിൻ- ‍ഇറാൻ നിർണായ കൂടിക്കാഴ്ച ഇന്ന്; അബ്ബാസ് അരാഗ്ചി റഷ്യയിലെത്തി

തെഹ്റാൻ: പ്രസിഡന്‍റ് വ്ലാദ്മിർ പുടിനുമായുള്ള കൂടിക്കാഴ്ചക്കായി ഇറന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലെത്തി. പുടിൻ-അരാഗ്ചി കൂടിക്കാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗിലാണ് നടക്കുന്നത്. പാകിസ്താൻ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് അരാഗ്ചിയുടെ റഷ്യൻ സന്ദർശനം.

'പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇറാൻ- റഷ്യ കൂടിയാലോചനകൾ തുടരുക എന്ന ലക്ഷ്യത്തോടെയാണ്' താൻ റഷ്യയിലെക്കിയതെന്ന് അരാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു.പുടിനുമായുള്ള കൂടിക്കാഴ്ച യുദ്ധത്തിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനും ഏറ്റവും പുതിയ സാഹചര്യം അവലോകനം ചെയ്യുന്നതിനും നല്ല അവസരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനയും ഏകോപനവും ഏറെ പ്രാധാന്യമുള്ളതായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കൂട്ടിച്ചേർത്തു. പാകിസ്താൻ- ഒമാൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും വളരെ ഫലപ്രദമായിരുന്നുവെന്നും മുൻകാല സംഭവങ്ങളും ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾ തുടരാൻ കഴിയുന്ന പ്രത്യേക സാഹചര്യങ്ങളും അവലോകനം ചെയ്തു എന്നും അരരാഗ്ചി പറഞ്ഞു. ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ഇരുപക്ഷവും ചർച്ചകൾ നടത്തിയതായി അരരാഗ്ചി പറഞ്ഞു.

ഇറാനും ഒമാനും ഹുർമുസ് കടലിടുക്കിലെ രണ്ട് തീരദേശ ദേശങ്ങളാണ്. കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കടന്നുപോകൽ പ്രധാന ആഗോള പ്രശ്നമായി മാറിയിരിക്കുന്നതിനാൽ പരസ്പര കൂടിയാലോചനകൾ അത്യാവശ്യമാണെന്നും അരാഗ്ചി പറഞ്ഞതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേ സമയം ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ പുതിയ നിബന്ധനകൾ വാഗ്ദാനം ചെയ്യുന്നതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ഒരു കരാറിലെത്തുന്നതിനായി ഇറാൻ അമേരിക്കക്കുമുന്നിൽ പുതിയ നിർദ്ദേശംവെച്ചുഎന്നാണ് റിപ്പോർട്ട്. ആണവ ചർച്ചകൾ പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റിവെച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. പാക് മധ്യസ്ഥർ വഴിയാണ് ഇറാൻ ഈ വാഗ്ദാനം നൽകിയതെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 28 ആരഭിച്ച യുദ്ധത്തിന്‍റെന രണ്ടാംഘട്ട സമാധന പാകിസ്താനിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ചർച്ചയുടെ ചട്ടക്കൂട് രൂപീകരിക്കുന്നതിലെ അഭിപ്രായ വ്യത്യാസം കാരണം ഇരു വിഭാഗവും പിൻവാങ്ങുകയായിരുന്നു. ഇറാൻ പ്രതിനിധികൾ പാകിസ്താനിലെത്തിയതിന് ശേഷം മടങ്ങുകയായിരുന്നു. ട്രംപ് പ്രതിനിധിസംഘത്തിന്‍റെ പാക് യാത്ര റദ്ദാക്കുകയും ചെയ്തു. ഇതിനു പിന്നാലെ ചർച്ചക്ക് തയ്യാറെങ്കിൽ ഇറാന് തങ്ങളെ ഫോണിൽ വിളിക്കാമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.  ഇതിനിടെയാണ് അരാഗ്ചിയുടെ റഷ്യൻ സന്ദർശനം. 

Tags:    
News Summary - Araghchi says meeting with Putin ‘will be a good opportunity to discuss war developments’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.