അമേരിക്കക്കാരെ ''ഏപ്രിൽ ഫൂൾ'' ആക്കി ബൈഡൻ പത്​നി; വിമാന ജീവനക്കാരിയുടെ റോളിൽ സൂപർഹിറ്റ്​

വാഷിങ്​ടൺ: കാലി​േഫാർണിയയിൽനിന്ന്​ വാഷിങ്​ടണിലേക്ക്​ മടങ്ങിയ ഔദ്യോഗിക വിമാനം യാത്ര പാതിയിൽനിൽക്കെ 'ജാസ്​മിൻ' എന്ന്​ പേരുവെച്ച ജീവനക്കാരി ഐസ്​ക്രീമുമായി എത്തിയപ്പോൾ തെല്ലും ആകാംക്ഷ തോന്നാതെയായിരുന്നു ജീവനക്കാരും സുരക്ഷ ജീവനക്കാരും മാധ്യമ പ്രവർത്തകരുമുൾപെടെ അവ വാങ്ങിക്കഴിച്ചത്​. മുഖംമറച്ച്​ പാതിമുറിച്ച മുടിയുമായി​ എത്തിയ 'ജീവനക്കാരി'യെ സംശയിക്കേണ്ടിയിരുന്നില്ല. എല്ലാം ശുഭമായി കലാശിച്ച്​ അഞ്ചു മിനിറ്റ്​ കഴിഞ്ഞില്ല, അതേയാൾ മറ്റൊരു വേഷത്തിൽ വീണ്ടും.

ഇത്തവണ പക്ഷേ, കൃത്രിമ മുടി തത്​കാലം അഴിച്ചുവെച്ച്​ യഥാർഥ മുഖവുമായിട്ടായിരുന്നു വരവ്​. മാധ്യമ പ്രവർത്തകരെ കാണുന്ന പ്രസ്​ വിഭാഗത്തിൽ 'ജാസ്​മിൻ' എന്ന പേരില്ലാതെ അവതരിച്ചപ്പോഴാണ്​ വിമാനത്തിൽ ആഘോഷപൂർവം ഐസ്​ക്രീം നുണഞ്ഞവർക്ക്​ അമളി ബോധ്യപ്പെട്ടത്​. താൻ ജാസ്​മിൻ അല്ലെന്നും അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ സ്വന്തം പത്​നി ജിൽ ബൈഡനാണെന്നും പറയേണ്ടിയിരുന്നില്ല. മു​േമ്പ എല്ലാവർക്കും എല്ലാം ബോധ്യമായിരുന്നു. കൂടെ സഞ്ചരിച്ച മാധ്യമ പ്രവർത്തകർ മാത്രമല്ല, ജീവനക്കാർ വരെ ഒരാൾക്കു പോലും തിരിച്ചറിയാനാകാത്ത വിധം കൃത്രിമത്വമണിയാൻ എങ്ങനെ കഴിഞ്ഞുവെന്നായിരുന്നു എല്ലാവരുടെയും സന്ദേഹം.

സംഭവത്തിന്‍റെ വിഡിയോ ചിത്രീകരിക്കാതെ പോയത്​ കാര്യങ്ങൾ പുറംലോകത്തെത്തിക്കുന്നത്​ വൈകിപ്പിച്ചു. മുമ്പ്​ ​ബൈഡൻ വൈസ്​ പ്രസിഡന്‍റായിരിക്കെ, ജിൽ സമാന തമാശകളൊപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

Tags:    
News Summary - "April Fool's": Jill Biden Pranks Staff, Disguised As Flight Attendant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.