റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ്; കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ്

വാഷിങ്ടൺ: റഷ്യയുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനെതിരെയും കർശനമായ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

റഷ്യക്കെതിരായ ഉപരോധ നടപടികൾക്ക് അമേരിക്കൻ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ നീക്കം നടത്തുന്നതിനിടെയാണ് ട്രംപി​െന്റ പ്രതികരണം. ഇറാനെയും ഇതിൽ ഉൾപ്പെടുത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യക്കെതിരെ 25 ശതമാനം പിഴത്തീരുവ ട്രംപ് നേരത്തെ ചുമത്തിയിരുന്നു.

റഷ്യൻ എണ്ണ വാങ്ങുന്നതിനും പുനർവിൽപനക്കും 500 ശതമാനം തീരുവ ഏർപ്പെടുത്തണമെന്ന് സെനറ്റർ ലിൻഡ്സെ ഗ്രഹാം അവതരിപ്പിച്ച ബിൽ നിർദ്ദേശിക്കുന്നു. സെനറ്റ് വിദേശകാര്യ സമിതിയിൽ ഈ നിർദ്ദേശത്തിന് ഏറെക്കുറെ ഐക്യകണ്ഠമായ പിന്തുണയുണ്ട്.

അതേസമയം,  വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ​തോ​ടെ ബീ​ഫ്, കാ​പ്പി, ത​ക്കാ​ളി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, തേ​യി​ല, കൊ​ക്കോ, മ​സാ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ, ചി​ല വ​ള​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ളു​​ടെ​യും സാ​ധ​ന​ങ്ങ​ളു​ടെ​യും തീ​രു​വ അ​മേ​രി​ക്ക ഒ​ഴി​വാ​ക്കിയിട്ടുണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 10 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വി​ല വ​ർ​ധി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ തീ​രു​വ​യാ​ണ് കു​റ​ച്ച​ത്. വി​ല കു​തി​ച്ചു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ പൗ​ര​ന്മാ​രു​ടെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പി​ന്മാ​റ്റം. ന്യൂ​യോ​ർ​ക്, വെ​ർ​ജീ​നി​യ, ന്യൂ​ജ​ഴ്‌​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട തി​രി​ച്ച​ടി​യും സ്വ​ന്തം പാ​ള​യ​ത്തി​ൽ​നി​ന്ന് പോ​ലും എ​തി​ർ​പ്പു​യ​ർ​ന്ന​തു​മാ​ണ് ട്രം​പി​നെ മാ​റ്റി ചി​ന്തി​പ്പി​ച്ച​ത്.

അ​വ​ശ്യ വ​സ്തു​ക്ക​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​മാ​യി​രു​ന്നു ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന വി​ഷ​യം. തീ​രു​വ​യ​ല്ല, ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ന​യ​ങ്ങ​ളാ​ണ് വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ട്രം​പ് ആ​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ബ്ര​സീ​ൽ, എ​ക്വ​ഡോ​ർ, ഗ്വാ​ട്ട​മാ​ല, എ​ൽ​സാ​ൽ​വ​ഡോ​ർ, അ​ർ​ജ​ന്റീ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​വ ഒ​ഴി​വാ​ക്ക​ലി​ന്റെ ഗു​ണം ല​ഭി​ക്കു​ക. ഇ​ന്ത്യ-​യു.​എ​സ് വ്യാ​പാ​ര ക​രാ​ർ ച​ർ​ച്ച അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​യി​ൽ​നി​ന്ന് ക​യ​റ്റി​യ​യ​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും തീ​രു​വ കു​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags:    
News Summary - Any country doing business with Russia will be 'very severely' sanctioned: Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.