തായ്‍ലന്റ്-കംബോഡിയ അതിർത്തിയിൽ വീണ്ടും വെടിവെപ്പ്; ഒരാൾ മരിച്ചു, കരാർ ലംഘിച്ചതായി ഇരുരാജ്യങ്ങളും

ബാങ്കോക്: തായ്‍ലന്റ്-കംബോഡിയ അതിർത്തിയിൽ വീണ്ടും വെടിവെപ്പ്; ഒരാൾ മരിച്ചു. അതിർത്തിയലിൽ വെടിനിർത്തൽ ലംഘിച്ച് വെടിയുതിർത്തതായി ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുന്നു.

അതിർത്തിയിൽ അനധികൃതമായി കംബോഡിയ മൈമുകൾ സ്ഥാപിച്ചതായും ഇതിൽ നിന്ന് തങ്ങളുടെ സൈനികന് പരിക്കേറ്റതായും തായ്‍ലന്റ് ആരോപിച്ചു. കംബോഡിയിൽ നിന്ന് കുറ്റസമ്മതം ആവശ്യപ്പെടുന്നതായും തായ്‍ലന്റ് അധികൃതർ പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ഒരുമാസം മുമ്പ് അംഗീകരിച്ച വെടിനിർത്തൽ കംബോഡിയ ലംഘിച്ചതായി തായ്‍ലന്റ് ആരോപിച്ചു. എന്നാൽ കംബോഡിയ ഇത് നിഷേധിച്ചു. തങ്ങൾ മൈനുകൾ സ്ഥാപിച്ചിട്ടില്ലെന്നും ഒക്ടോബർ കരാർ തായ്‍ലന്റ് മാനിക്കണ​മെന്നും കംബോഡിയ പറയുന്നു.

ബുധനാഴ്ച വെളുപ്പിന് 3.50 ന് തായ് സൈന്യം അതിർത്തിയിലെ തർക്കഗ്രാമത്തിൽ വെടിയുതിർത്തതായി കം​ബോഡിയൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇവർ പറഞ്ഞു.

അതേസമയം കം​ബോഡിയൻ സൈനികരാണ് വെടിയുതിർത്തതെന്ന് തായ്‍ലന്റ് ആർമി വക്താവായ മേജർ ജനറൽ വിൻതായി സുവാരി പറഞ്ഞു. ഇതിന് മറുപടിയായി തങ്ങൾ മുന്നറിയിപ്പ് വെടിയുതിർക്കുയായിരുന്നെന്നും തായ് വ്യക്തമാക്കി. പരസ്പരമുള്ള വെടി​വെപ്പ് പത്തുമിനിറ്റ് നീണ്ടുനിന്നതായും ഇവർ പറഞ്ഞു.

പരസ്പരം അതിർത്തികൾ ഒത്തുതീർപ്പാക്കിയത് തങ്ങളുടെ ഗ്രമം ഉൾപ്പെടുത്തിയാണെന്ന് ഇരു രാജ്യങ്ങളും ആരോപിച്ചു. അതേസമം കംബോഡിയ മാപ്പു പറയണമെന്നും എന്താണ് സംഭവിച്ചതെന്ന് ക​ണ്ടെത്തി ഉത്തരവാദി ആരായാലും മറുപടി പറയണമെന്നും തായ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

Tags:    
News Summary - Another shootout on the Thailand-Cambodia border; one dead, both countries say agreement violated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.